തിരുവനന്തപുരം:കേരളസർവകലാശാല ഹിന്ദി വിഭാഗം സ്വാതന്ത്റ്യദിനത്തിന്റെ എഴുപത്തിയഞ്ചാം ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷം കാലടി സർവകലാശാല മുൻപ്രോ-വൈസ് ചാൻസലർ പ്രൊഫ.കെ.എസ്.രവികുമാർ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേ​റ്റംഗം ഡോ.എസ്.നസീബ്,ഹിന്ദി വകുപ്പ് മേധാവി ഡോ.എസ്.ആർ.ജയശ്രീ, ഡോ.പി.ജെ.ഹെർമൻ,ഡോ.സി.എസ്.സുജിത് എന്നിവർ പ്രസംഗിച്ചു. 'സ്വതന്ത്റ്യാനന്തര ഹിന്ദിസാഹിത്യവും പാർശ്വവത്കൃത ജനതയുടെ വിമോചനവും' എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു.