ആര്യനാട്: ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീക്ഷേത്രത്തിലെ മഹാരുദ്ര ഭൈരവീയാഗത്തിന്റെ നാലാം ദിവസമായ ഇന്ന് രാവിലെ 7മുതൽ ജയദുർഗാ മന്ത്രജപം,ഹോമം,8 മുതൽ ഗണപതിഹോമം, കലശപൂജ, രുദ്രഭൈരവീയാഗാരംഭം,അഷ്ടമൃത്യുഞ്ജയഹവനാരംഭം, 11ന് മഹാശിവലിംഗ പൂർണാഭിഷേകം, രുദ്രഭൈരവീ ഹവനത്തിൽ ദേവീക്ക് വസ്ത്ര സമർപ്പണം, 12.30ന് പ്രസാദ വിതരണം, ഉച്ചയ്ക്ക് 1ന് അന്നപ്രസാദം, വൈകിട്ട് 4ന് രുദ്രഭൈരവി ജപം, വൈകിട്ട് 6.30ന് കാളി അത്ഭുത സഹസ്രനാമം, കലശപൂജ, രാത്രി 8ന് അഷ്ട അവദാൻ സേവ.