1

കാട്ടാക്കട:കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെരിറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.കുറ്റിച്ചൽ ആർ.കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെരിറ്റ് ഫെസ്റ്റിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ അനുമോദിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ,അഡ്വ.വിതുര ശശി,സി.ആർ.ഉദയകുമാർ,വെള്ളനാട് ജ്യോതിഷ്, ഗിരീശൻ കോട്ടൂർ,എ.കെ.ഗോപകുമാർ,വി.എച്ച്‌.വാഹിദ,ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.