vaccination

തിരുവനന്തപുരം:ആടുവസന്തയ്ക്കെതിരെയുള്ള സെൽ കൾച്ചർ വാക്സിൻ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലോട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ നിർമ്മിച്ചു. ആട്ടിൻ കുട്ടികൾക്ക് മൂന്നാം മാസം മുതൽ കുത്തിവയ്ക്കാം. ഒറ്റ ഡോസിലൂടെ 5 വർഷക്കാലം പ്രതിരോധശേഷി നൽകും. ആടുകൾക്ക് സൗജന്യമായി കുത്തിവയ്പ് എടുക്കാൻ മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472 2840262.