കല്ലമ്പലം: ദീർഘകാലം സി.പി.എം ഏരിയാകമ്മിറ്റിയം​ഗം, മടവൂർ പഞ്ചായത്ത് പ്രസിഡന്റ്, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.ഐ.ടി.യു നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മടവൂർ വിക്രമൻ നായരുടെ മൂന്നാമത് ചരമവാർഷിക അനുസ്മരണം സമുചിതമായി ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റം​ഗം ബി.പി. മുരളി മുഖ്യപ്രഭാഷണം നടത്തി. ഡി.ദീപ അദ്ധ്യക്ഷയായി. സി.പി.എം ലോക്കൽ സെക്രട്ടറി എച്ച്.നാസർ സ്വാ​ഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു. സി.പി.എം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ, ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, കെ. ​ഗോപാലപിള്ള, മടവൂർ സലിം, ശ്രീജാ ഷൈജുദേവ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.