കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.നിഹാസ്, അഫ്സൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.ഷീബ, രമ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു, പള്ളിക്കൽ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.നിസാം, പഞ്ചായത്ത് അംഗങ്ങളായ റീന കുമാരി, പി.രഘുത്തമൻ, എസ്.ഷിബിലി, നൂർജഹാൻ, നിസ, തസ്ലീനാ ബീഗം, മുബാറക്, അനിൽ പി.നായർ, കാർഷിക വികസന സമിതി അംഗങ്ങളായ രാജീവ്, അബ്ദുൽ ലത്തീഫ്, സുചിത്രകുമാർ, അരവിന്ദാക്ഷൻപിള്ള,എൻ. സോമസുന്ദരംപിള്ള, സജാദ് ഹൈദർ, പൈവേലി വിളക്ക് വെട്ടം പാടശേഖരസമിതി സെക്രട്ടറി രാധാകൃഷ്ണൻ ഉണ്ണിത്താൻ,കെ. കെ കോണം പാടശേഖര സമിതി സെക്രട്ടറി മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.