jadha

വിതുര: വിതുര പഞ്ചായത്തിലെ പ്രധാന വികസന പദ്ധതികൾ വഴിമുട്ടുന്നുവെന്നാരോപിച്ച് കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ ജാഥ നടത്തി. ശബരീനാഥൻ എം.എൽ.എയായിരിക്കെ തുടക്കംകുറിച്ച പ്രധാന വികസന പദ്ധതികളെല്ലാം ഇപ്പോൾ നിലച്ച അവസ്ഥയിലാണെന്നും ജനകീയ പ്രശ്‌നങ്ങളിൽ സ്ഥലം എം.എൽ.എയും സർക്കാരും അനാസ്ഥ കാട്ടുന്നുവെന്നും കോൺഗ്രസ്‌ ആരോപിച്ചു.

കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറയുടെ നേതൃത്വത്തിലാണ് ജാഥ നടത്തിയത്. പേരയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ എസ്.കുമാരപിള്ള, വി.അനിരുദ്ധൻ നായർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ എസ്.ഉദയകുമാർ, ഒ.ശകുന്തള, വിതുര തുളസി,നേതാക്കളായ കല്ലാർ മുരളി, ലേഖ കൃഷ്ണകുമാർ, ബി.എൽ. മോഹനൻ, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ സുനിൽ എസ്.നായർ, ബി. അംബിക, ഷാജി.സി, എൻ. മണികണ്ഠൻ, ഡി. ജയകുമാർ, മണ്ണറ വിജയൻ, റോബിൻസൺ, മധു.റ്റി, ശ്രീനിവാസൻ പിള്ള, സുരേഷ് മേമല, തുളസി അമ്മാൾ, പി. എസ്. അജീഷ്‌നാഥ്, അനീഷ്. വി.എസ്, ലതകുമാരി, ബിനുകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കുമാരി മഞ്ജുള, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ്‌ ജെയിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.