തിരുവനന്തപുരം:കരമന - കളിയിക്കാവിള റോഡുവികസനത്തിന്റെ ഭാഗമായുള്ള പ്രാവച്ചമ്പലം വഴിമുക്ക് രണ്ടാം റീച്ചിൽപ്പെട്ട കൊടിനട - വഴിമുക്ക് റോഡ് അടിയന്തരമായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എ.റഹിം ഇന്ന് രാവിലെ 10ന് മുതൽ 6 വരെ ബാലരാമപുരം ജംഗ്ഷനിൽ ഉപവസിക്കും.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പൻ ഉദ്ഘാടനം ചെയ്യും.