കടയ്ക്കാവൂർ:എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 22ന് നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാർത്ഥം യൂണിയൻ കടയ്ക്കാവൂർ മേഖലാ കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഒരേസമയം 20 വർക്കുകൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക,ആയുധങ്ങൾക്ക് മൂർച്ചകൂട്ടുന്നതിന് വേണ്ടി നൽകിയിരുന്ന കൂലി നൽകുക,എൻ.എം.എം.എസ് ആപ്പിലെ അപാകതകൾ പരിഹരിക്കുക,കൂലി 600 രൂപയാക്കുക,തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ജാഥയുടെ ഉദ്ഘാടനം കടയ്ക്കാവൂർ ദേവർനടയിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര നിർവഹിച്ചു. ജാഥ മാനേജർ നിസാർ, വൈസ് ക്യാപ്റ്റൻ ഷിജു എന്നിവർ സംസാരിച്ചു.