
തിരുവനന്തപുരം: മഴകാരണമുള്ള അവധിക്ക് പകരമായി സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിവസം. ഇന്നലെ ഉച്ചയ്‌ക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. സെപ്തംബർ രണ്ടു മുതൽ സ്‌കൂളുകളിലെ ഓണ അവധി തുടങ്ങും. 12ന് ക്ളാസുകൾ പുനഃരാരംഭിക്കും. 24 മുതൽ ഒന്നാം പാദവർഷ പരീക്ഷ തുടങ്ങും.