
കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. സ്കൂളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കുട്ടി കർഷകരായ ഷിയ ഫാത്തിമ, ആദർശ് ജെ.ബി എന്നീ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.വിദ്യാർത്ഥി പ്രതിനിധി തീർത്ഥ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് കോവിലകം,സ്കൂൾ മാനേജർ എസ്. അജൈന്ദ്ര കുമാർ,പ്രിൻസിപ്പൽ ജി. അനിൽകുമാർ,ഹെഡ്മിസ്ട്രസ് ഒ.ബി. കവിത, സ്റ്റാഫ് സെക്രട്ടറി എം.ബി. ജയലാൽ,ക്ലബ് കൺവീനർ എസ്.ഷീല,അനന്യ,അക്ഷര രജിത്ത് എന്നിവർ സംസാരിച്ചു. കാർഷിക ഉപകരണങ്ങളുടെ പ്രദർശനം,നാടൻ പാട്ട്, കവിതാലാപനം നൃത്താവിഷ്കാരം എന്നിവയും നടന്നു.