തിരുവനന്തപുരം:സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയിലെ എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും സംയുക്ത സംസ്ഥാന സമ്മേളനം നാളെ രാവിലെ 9.30ന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കും.എ.ഐ.ബി.ഇ.എ ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം ഉദ്ഘാടനം ചെയ്യും.എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ മുഖ്യാതിഥിയാകും.പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം തടയുക,ബാങ്കിന്റെ ഭീമമായ നിഷ്‌ക്രിയ ആസ്തി വീണ്ടെടുക്കാത്തത് എന്നീ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് എ.ഐ.ടി.യു.സി സെക്രട്ടറി കെ.പി.ശങ്കർദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.