
തിരുവനന്തപുരം:പൊതുമേഖലാ ജീവനക്കാർക്ക് ജോലി ചെയ്തിട്ടും ശമ്പളം നൽകാത്ത നടപടി സർക്കാരിന്റെ അനാസ്ഥയാണെന്ന് ശശി തരൂർ എം.പി പറഞ്ഞു. ശമ്പളം ആരുടെയും ഔദാര്യമല്ല.അത് തൊഴിലാളികളുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ ജീവനക്കാർ നടത്തുന്ന സമരത്തിന്റെ 50ാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ പി.ബിജു,പി.രാജേഷ്,പി.സന്ധ്യ,ഷൈജു.ടി.എസ്,ജോയൽ സിംഗ്,വി.വിനോദ്,സി.സുഭാഷ്,പി.എസ്.ഷാജി,റിജിത്ത് ചന്ദ്രൻ,സുബേഷ്,എ.ഐ.സി.സി അംഗം കെ.എസ്.ഗോപകുമാർ,മണ്ണാംമൂല രാജൻ തുടങ്ങിയവർ പങ്കെടുത്തു.