കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുന്നു. ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി മേഖലയിൽ തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അറിവ് 2022 എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10.30ന് അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു ഉത്ഘാടനം ചെയ്യും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് അദ്ധ്യക്ഷത വഹിക്കും, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴസൺ ജേസഫിൻ മാർട്ടിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈജുരാജ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്ളോറൻസ് ജോൺസൺ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂവിസ്, ബ്ളോക്ക് മെമ്പർ ജയശ്രീ രാമൻ എന്നിവർ സംസാരിക്കും. എഫ്.ഇ.ഒ ചിറയിൻകീഴ് നോഡൽ ഒാഫീസർ ക്യഷ്ണകുമാരി സ്വാഗതവും എ.എഫ്.ഇ.ഒ ഡോ. വിഷ്ണു എസ്.രാജ് നന്ദിയും പറയും.