
നെയ്യാറ്റിൻകര: സുഗത സ്മൃതി തണലിടത്തിൽ മഞ്‌ജരി കലാ സാഹിത്യവേദി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണവും പുരസ്കാര സമർപ്പണവും ചലച്ചിത്ര സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ വിനോദ് മങ്കര ഉദ്ഘാടനം ചെയ്തു. ഉദയൻ കൊക്കോട് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.കെ. രാജമോഹനൻ മുഖ്യപ്രഭാഷണം നടത്തി. കുമാരി ആർച്ച സുഭാഷ് മലയാളം ഗീതം ആലപിച്ചു. തുടർന്ന് നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ ഭാഷാമൃതം പുരസ്കാരം രചന വേലപ്പൻനായർക്കും മഞ്ജീരം കാവ്യപുരസ്കാരം കവി രാജ്മോഹനൻ കൂവളശ്ശേരിക്കും പ്രകൃതിമിത്ര പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ തണൽ വേദി ഉണ്ണികൃഷ്ണനും കർഷക രത്നപുരസ്കാരം എൻ. അപ്പുക്കുട്ടനും കാമധേനു പുരസ്കാരം ആർ.രേണുക ദേവിക്കും സമ്മാനിച്ചു. 'സുഗത സ്മൃതി' ക്രിയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറം, അഡ്വ. തലയൽ പ്രകാശ്, മുഖർ ശംഖ് വിദ്വാൻ നെയ്യാറ്റിൻകര കൃഷ്ണൻ, കോട്ടുകാൽ ശ്രീകുമാർ, കവയത്രി വൃന്ദാ മഹേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. സുഗതസ്മൃതി സംസ്കൃതി അരങ്ങിന്റെ 'തളിരും തണലും' പദ്ധതി പ്രകാരം വരിക്കപ്ലാവിൽ തൈകളും വിതരണം ചെയ്തു. സുകുമാരൻ നായർ, ഹരി ചാരുത, ആദിത്യൻ കുടയാൽ, ഹരി നാരായണൻ എന്നിവർ പങ്കെടുത്തു.