തിരുവനന്തപുരം:2021ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ നിന്ന് വിജയിച്ച 30 വിദ്യാർത്ഥികളെ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ആദരിക്കും.22ന് വൈകിട്ട് 3.30ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും.മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്,ഡി.ജി.പി അനിൽകാന്ത് തുങ്ങിയവർ പങ്കെടുക്കും.