k-sudhakaran-and-vd-sathe

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറ‌ഞ്ഞു. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും.കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സി.പി.എം നേതാക്കളും.എ.കെ.ജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജൻ. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച ഇ.പി. ജയരാജന് സംരക്ഷണവും കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നവരെ പ്രതിയാക്കുകയുമാണ് മുഖ്യമന്ത്രിയുടെ പൊലീസ്.സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സി.പി.എം അധഃപതിച്ചെന്നും പാലക്കാട് സി.പി.എം പ്രവർത്തകനായ ഷാജഹാൻ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ അതിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു.

 കാ​പ്പ​ ​ചു​മ​ത്തി​യാ​ൽ​ ​നേ​രി​ടും​:​ ​പ്ര​തി​പ​ക്ഷ​നേ​താ​വ്

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​വി​മാ​ന​ത്തി​ൽ​ ​ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ഫ​ർ​സീ​ൻ​ ​മ​ജീ​ദി​നെ​ ​കാ​പ്പ​ ​ചു​മ​ത്തി​ ​ജ​യി​ലി​ൽ​ ​അ​ട​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തെ​ ​നേ​രി​ടു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ഫ​ർ​സീ​നെ​തി​രെ​ 19​ ​കേ​സു​ക​ളു​ണ്ടെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​ത്.​കൊ​വി​ഡ് ​കാ​ല​ത്ത് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​സ​മ​രം​ ​ന​ട​ത്തി​യ​ 12​ ​കേ​സു​ക​ളി​ൽ​ ​പ​ല​തും​ ​അ​വ​സാ​നി​ച്ചു.​സം​സ്ഥാ​ന​ത്ത് ​വി​ഹ​രി​ക്കു​ന്ന​ ​പ​തി​നാ​ലാ​യി​ര​ത്തി​ല​ധി​കം​ ​ഗു​ണ്ട​ക​ൾ​ക്കും​ ​കാ​ൽ​ ​വെ​ട്ടി​യ​വ​ർ​ക്കു​മെ​തി​രെ​ ​കാ​പ്പ​ ​ചു​മ​ത്താ​ൻ​ ​ത​യാ​റാ​കാ​ത്ത​വ​ർ​ ​കോ​ൺ​ഗ്ര​സി​നെ​തി​രെ​ ​വ​ന്നാ​ൽ​ ​അ​തേ​ ​ശ​ക്തി​യി​ൽ​ ​പ്ര​തി​രോ​ധി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.