മുടപുരം: മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ' പ്രതിമാസ ചർച്ച കഴിഞ്ഞ ദിവസം നടന്നു.'മാദ്ധ്യമങ്ങൾ അന്നും ഇന്നും' എന്നതായിരുന്നു വിഷയം.കേരള സെക്രട്ടേറിയേറ്റ് റിട്ടയേർഡ് ജോയിന്റ് സെക്രട്ടറി വി.രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചർച്ചയിൽ വിജയൻ പുരവൂർ,അജിത്.സി.കിഴുവിലം, ചാന്നാൻകര സലിം,എം.മോഹൻദാസ്,സുനിൽ വെട്ടിയറ,അഡ്വ.ചിറയിൻകീഴ് ബാബു,കെ.രാജചന്ദ്രൻ, മോഹൻദാസ് പാലകുന്ന്,അശോകൻ ഭാഗി,ആറ്റിങ്ങൽ മോഹൻലാൽ,ഷൗക്കി.എം,സി.എസ്.ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.