തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെട്ടുകാട് ശാഖയിൽ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.ശാഖാ പ്രസിഡന്റ് എൻ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്‌തു. ശാഖാ സെക്രട്ടറി എസ്. സതീശൻ സ്വാഗതം പറഞ്ഞു. ശാഖാ പ്രസിഡന്റ് എൻ. മോഹൻദാസ് ( ചെയർമാൻ ), എസ്. അശോക് കുമാർ, ഒ.എസ്. ശോഭ അനിൽ, എൻ. സജേഷ് കുമാർ ( വൈസ് ചെയർമാന്മാർ ), ശാഖാ സെക്രട്ടറി എസ്. സതീശൻ ( ജനറൽ കൺവീനർ), അമ്പിളി പവിത്രൻ, വൈശാഖ്, ജി. വിജയൻ, ഉദയ ബാബുരാജ്, എം. രഞ്ജിത്ത്, ടി. ശ്രീകുമാർ, എസ്. ഷാജി ( കൺവീനർമാർ ), സ്വയം സഹായ സംഘങ്ങളിലെ കൺവീനർമാർ അംഗങ്ങളായുള്ള 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.സെപ്‌തംബർ 10ന് രാവിലെ 7ന് ശാഖാ പ്രസിഡന്റ് ആസ്ഥാന ഗുരുമന്ദിരത്തിൽ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾ ആരംഭിക്കും.കുടുംബ യൂണിറ്റ് കൺവീനർമാരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ഗുരുദേവ ചിത്രത്തിന് മുന്നിൽ സമൂഹപ്രാർത്ഥന, അർച്ചന, പുഷ്പാഭിഷേകം, അന്നദാനം, പായസസദ്യ എന്നിവ ഉണ്ടായിരിക്കും.