lakshade

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ നടന്ന ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ലക്ഷദീപത്തിന് ഭദ്രദീപം തെളിച്ചു.

തുടന്ന് മന്ത്രി ജി.ആർ.അനിൽ,ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ മുകേഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിത സന്തോഷ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,കിഴുവിലം റസിഡന്റ്‌സ് വെൽഫയർ സഹകരണ സംഘം പ്രസിഡന്റ്.പി.കെ.ഉദയഭാനു,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ,എൻ.രഘു,ആർ.രജിത തുടങ്ങിയവർ വിളക്ക്‌ തെളിയിച്ച് ലക്ഷദീപത്തിൽ പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് സ്വാഗതവും സെക്രട്ടറി പി.വി. ജയൻ നന്ദിയും പറഞ്ഞു.