vhse

തിരുവനന്തപുരം: വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം മലപ്പുറം തിരൂർ ബി.പി അങ്ങാടി,കോഴിക്കോട് നടക്കാവ് എന്നീ ഗേൾസ് സ്കൂളുകൾക്ക് ലഭിച്ചു.മികച്ച പ്രോഗ്രാം ഓഫീസർമാരായി മേല്പറഞ്ഞ സ്കൂളുകളിലെ കെ.സില്ലിയത്തും സൗഭാഗ്യ ലക്ഷ്മി എം.കെയും തിരഞ്ഞെടുക്കപ്പെട്ടു.ബാലുശ്ശേരി,ഇടുക്കി തട്ടക്കുഴി സ്കൂളുകളിലെ വേദ ബി.എസും നിയാസ് നൗഫലും മികച്ച വോളണ്ടിയർമാരായി.

ജില്ലാതലത്തിൽ തിരുവനന്തപുരം വീരണകാവ് സ്കൂളിനെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്തു.2019 മുതൽ 2022 വരെയുള്ള പ്രവർത്തന മികവ് കണക്കിലെടുത്താണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.സെപ്തംബർ 24ന് എൻ.എസ്.എസ് ദിനത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന മീറ്റിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.