nobel

ചിറയിൻകീഴ്:നോബിൾ ഗ്രൂപ്പ് സ്കൂളിന്റെ നേതൃത്വത്തിൽ ശ്രീ ശാരദ വിലാസം ഗേൾസ് ഹയർസെക്കൻഡറി,ശ്രീ ശാരദ വിലാസം ഗേൾസ് ഹൈസ്കൂൾ,ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ,ശ്രീചിത്തിര വിലാസം എൽ.പി.എസ് വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു.സ്കൂൾ അസംബ്ലിയിൽ മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.വി,ശശി എം.എൽ.എ,ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,നോബിൾ ഗ്രൂപ്പ് സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ,ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്,പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,മനോജ്.ബി.ഇടമന,മോനി ശർക്കര,അഴൂർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.