
വക്കം:കടയ്ക്കാവൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും,മുഖ്യ പ്രഭാഷണവും വർക്കല ഡിവൈ.എസ്.പി പി.നിയാസ് നിർവഹിച്ചു. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ബി.ജയപ്രസാദ് സ്വാഗതവും,സംഗീത നന്ദിയും പറഞ്ഞു. എസ്.ഐ ദീപു,കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം: കടയ്ക്കാവൂർ ജനമൈത്രി പൊലീസിന്റെ സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.