ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ തൊഴിൽ രഹിത വേതനത്തിന് അർഹരായ ഗുണഭോക്താക്കൾ സ്കൂൾ സർട്ടിഫിക്കറ്റ്,​ രജിസ്ട്രേഷൻ കാർഡ്,​ വ്യക്തിഗത/ കുടുംബ വാർഷിക വരുമാനം,​ തൊഴിൽ നില,​ താമസം എന്നിവ തെളിയിക്കുന്ന രേഖകൾ 22,​ 24 തീയതികളിൽ പരിശോധനയ്ക്കായി നഗരസഭയിൽ നേരിട്ട് എത്തിക്കണം. രാവിലെ 11 മുതൽ 4 വരെയാണ് പരിശോധന. ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്,​ സത്യവാങ്മൂലം എന്നിവയും നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.