photo

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭയിലെ മന്നൂർക്കോണം ഇടനില ഗവ. യു.പി.എസിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.

നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു, പാണയം നിസാർ, എ.എസ്. മാഹിൻ, എ.ഇ.ഒ ഇന്ദു. എൽ.ജി, ബി.പി.ഒ സൗമ്യ .സി.എസ് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്ര സ്ആർ.എസ്. രമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡി. ഷീബ നന്ദിയും പറഞ്ഞു.