വെള്ളറട: വെള്ളറട ജംഗ്ഷനിലെ വിളക്ക്കാലിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളറട വികസന സമിതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വെള്ളറട പൊലീസിനും പരാതി നൽകി. വിളക്ക്കാലിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ബോർഡുകൾ കൊണ്ട് മറച്ചിരിക്കുന്നതുകാരണം മിക്കപ്പോഴും ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്. അടിയന്തിരമായി ബോർഡുകൾ മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വികസന സമതി പ്രസിഡന്റ് എസ്. സത്യശീലനും സെക്രട്ടറി വി. സുരേഷ് കുമാറും ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്.