
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ് യുഎം) കേരള ഇന്നൊവേഷൻ ഡ്രൈവ് 2022ന്റെ ഭാഗമായുള്ള ഇന്നൊവേഷൻ ഗ്രാന്റ് പദ്ധതിയിലേയ്ക്ക് ഈമാസം 31 വരെ അപേക്ഷിക്കാം.സംസ്ഥാന സർക്കാരിൽ നിന്നും സ്റ്റാർട്ടപ്പുകൾക്ക് 20 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.മികച്ച ആശയങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് നൽകുന്നത്.കൂടുതൽ നിക്ഷേപവും ഉത്പന്നവികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 15 ലക്ഷം രൂപയുടെ സ്‌കെയിൽഅപ് ഗ്രാന്റിന് അപേക്ഷിക്കാം.വരുമാനവർദ്ധനവ് ലക്ഷ്യമിടുന്ന സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം രൂപയുടെ മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് ലഭിക്കും.അന്തിമ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ തയ്യാറെടുത്തിരിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷൻ ഗ്രാന്റിന് അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാനതീയതി ആഗസ്റ്റ് 31വരെ.വിവരങ്ങൾക്ക് https://grants.startupmission.in/