ആര്യനാട്:ആര്യനാട് ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിലെ മഹാരുദ്ര ഭൈരവീയാഗത്തിന്റെ അഞ്ചാംദിവസമായ ഇന്ന് (ശനി)രാവിലെ 7മുതൽ ജയദുർഗാ മന്ത്രജപം,ഹോമം,8 മുതൽ ഗണപതിഹോമം,കലശപൂജ, രുദ്രഭൈരവീയാഗാരംഭം,അഷ്ടമൃത്യുഞ്ജയഹവനാരംഭം,11ന് മഹാശിവലിംഗ പൂർണാഭിഷേകം, രുദ്രഭൈരവീ ഹവനത്തിൽ ദേവീക്ക് വസ്ത്ര സമർപ്പണംവസോർ ധാര.11ന് ഭക്ത ജനങ്ങളുടെ സർവ്വ ശനിദോഷ നിവാരണത്തിനായി കേരള ചരിത്രത്തിൽ ആദ്യമായി നടക്കുന്ന മഹാശനീശ്വര ഹവനം.മഹാരുദ്ര ഭൈരവീ യാഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 180തോളം ശനീശ്വര പ്രതിഷ്ഠ നടത്തി 1860ലധികം ശനീശ്വര ഹവനം നടത്തി ശനിദേവനെ പ്രീതിപ്പെടുത്തി എല്ലാ ശനിദോഷങ്ങളേയും മാറ്റാൻ കഴിയുന്ന ശനിബാബ എന്നറിയപ്പെടുന്ന സുര്യവംശി ഇന്റർ നാഷണൽ ശനീശ്വര അഖാഡയുടെ വിവിധ രാജ്യങ്ങളിലെ ശനീശ്വര സന്യാസിമാരുടെ മുഖ്യനുമായ ആചാര്യ ശ്രീ ശ്രീ മഹാമണ്ഡലലേശ്വർ ദേവേന്ദ്രർ സ്വാമി മഹാശനീശ്വര ഹവനത്തിന് മുഖ്യ കാർമ്മികത്വം വഹിക്കും.