kerala-university

തിരുവനന്തപുരം: ഒന്നാം വർഷ പി.ജി പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് 21ന് വൈകിട്ട് 5 നകം ഓൺലൈനായി അടയ്‌ക്കണം. ഫീസടച്ചില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാവും. രണ്ടും മൂന്നും അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചവർ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് വെരിഫിക്കേഷൻ പരിശോധിക്കണം. പരാതികൾ 24 നകം onlineadmission@keralauniversity.ac.inൽ അയക്കണം.

നവംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. .

ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.ഫാം. (അഡിഷണൽ ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനർമൂല്യനിർണയത്തിനും 31 വരെ അപേക്ഷിക്കാം.

നാലാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.എസ്.ഡബ്ല്യൂ./എം.കോം ന്യൂജനറേഷൻ (2020 അഡ്മിഷൻ) പരീക്ഷ സെപ്​റ്റംബർ 15 മുതൽ.

ആഗസ്​റ്റ് 2 ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് - മൈക്രോ പ്രോസസർ പ്രായോഗിക പരീക്ഷ ആഗസ്​റ്റ് 23 ലേക്ക് മാ​റ്റി.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി/ബി.കോം. (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്​റ്റ് 22, 150 രൂപ പിഴയോടെ ആഗസ്​റ്റ് 25, 400 രൂപ പിഴയോടെ ആഗസ്​റ്റ് 27 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

ബി.ടെക് (2016 & 2017 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കും ബി.ആർക്ക് ഡിഗ്രി (2013 സ്‌കീം - 2015 അഡ്മിഷൻ), ആറ് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കും എല്ലാ സെമസ്​റ്ററുകളുടേയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ സെപ്​റ്റംബർ 20 വരെ അപേക്ഷിക്കാം. 735 രൂപ ഫീസ് ഓരോ സെമസ്​റ്ററിനും അടയ്‌ക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിൽ.