തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സമരത്തിൽ വികസനത്തിനൊപ്പം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കണമെന്ന് ശശി തരൂർ എം.പി പറഞ്ഞു.പ്രദേശവാസികളുടെ പുനരധിവാസം ഉറപ്പുനൽകിയിട്ടും അത് നടപ്പാക്കാതിരുന്നത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്.സർക്കാർ തീരദേശവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നും തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഉചിതമല്ലെന്നും തരൂർ പറഞ്ഞു.