വിഴിഞ്ഞം:തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ നടത്തുന്ന രാപ്പകൽ സമരത്തിൽ ഇന്നലെയും സംഘർഷം.ബാരിക്കേഡുകൾ മറികടന്ന് സമരക്കാർ തുറമുഖ നിർമ്മാണ കേന്ദ്രത്തിനുള്ളിലേയ്ക്ക് പ്രകടനംനടത്തി. അടിമലത്തുറ,കൊച്ചുപള്ളി,കൊച്ചുതുറ,നമ്പ്യാതി,ലൂർദ്ദപുരം ഇടവകകളിലെ അംഗങ്ങളാണ് ഇന്നലത്തെ സമരത്തിനെത്തിയത്.വൈദികർ ഉൾപ്പെടെ സമരത്തിന് നേതൃത്വം വഹിച്ചവർ എത്തി ആൾക്കാരെ നിയന്ത്രിച്ച് രംഗം ശാന്തമാക്കി.വേണ്ടപ്പെട്ടവർ വേണ്ട സമയത്ത് നടപടി എടുത്തിരുന്നു എങ്കിൽ ഈ സമരം വരില്ലായിരുന്നെന്ന് ഇന്നലത്തെ സമരം ഉദ്ഘാടനം ചെയ്ത അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തു ദാസ് പറഞ്ഞു.വികാരി ജനറൽ മോൺ.നിക്കൊളാസ്, മോൺ. ജയിംസ് കുലാസ്, വൈദികരായ തിയോഡോഷ്യസ്, ആന്റണി സിൽവർ, മൈക്കിൾ തോമസ്, ലോറൻസ് കുലാസ്, റോബിൻസൺ, സെറസ് കളത്തിൽ, ഷാജൻ ജോസ്, ഡൈസൺ, ഡാർവിൻ, ജേക്കബ് സ്റ്റെല്ലസ്, ആന്റണി, അനീഷ് ഫെർണാണ്ടസ്, കൺവീനർ മാരായ പാട്രിക് മൈക്കിൾ, ജോൺസൺ ജോസഫ്, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജാക്സൻ ഫെൻസൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.