തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി സ്ഥലം വിട്ടുനൽകിയ നാടാർ സമുദായമുൾപ്പെടെയുള്ളവർക്ക് തുറമുഖമേഖലയിൽ തൊഴിൽ ഉറപ്പാക്കണമെന്ന് നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ ആവശ്യപ്പെട്ടു. പദ്ധതിയെ അട്ടിമറിക്കാനും ആനുകൂല്യങ്ങൾ സംഘടിതമായി കൈക്കലാക്കാനുമാണ് ലത്തീൻ സഭ ശ്രമിക്കുന്നത്. ഇത് ഇതര സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമാണെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഫോറം ഭാരവാഹികൾ തുറമുഖവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.