തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലെ 28,000 വരുന്ന ആശാപ്രവർത്തകരെ സർക്കാർ ജീവനക്കാരായി മാറ്റുമെന്ന് കൺവീനർ എം.എം.ഹസൻ പറഞ്ഞു. കേരള പ്രദേശ് ആശ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പട്ടിണിസമര മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാവർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ആശാവർക്കേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ശർമ, സംസ്ഥാന സെക്രട്ടറി ജെ.ജോസ് ഫ്രാങ്ക്‌ളിൻ, ജില്ലാപ്രസിഡന്റുമാരായ വി.ഭുവനചന്ദ്രൻ നായർ, ജെസി മാനുവൽ, ശ്രീദേവി ബാബു,സൈഫ താജുദ്ദീൻ, ഷൈലജ, ശാന്തമ്മ,ഇബ്രാഹിംകുട്ടി, മേമല വിജയൻ തുടങ്ങിയവർ സംസാരിച്ചു.