sani

ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര ഭൈരവീയാഗത്തിൽ മഹാശനീശ്വര ഹവനത്തിനെത്തിയ വിശ്വാസികൾ ശനിബാബ എന്ന് വിളിക്കുന്ന
രാജ്യാന്തര സൂര്യവംശി അഖാഡ സുപ്രീം ചീഫ് മഹാമണ്ഡലേശ്വർ ദേവേന്ദ്രർ സൂര്യവംശിക്ക് ഭക്തിനിർഭരമായ സ്വീകരണം നൽകി. ഇന്ന് രാവിലെ 11നാണ് മഹാശനീശ്വര ഹവനം നടക്കുന്നത്.ക്ഷേത്രത്തിൽ എത്തിയ ശനിബാബയെ ക്ഷേത്രഭാരവാഹികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ഇന്റർനാഷനൽ ശനീശ്വര അഖാഡ അനന്ദ് നായർ ബ്രഹ്മൻ.ക്ഷേത്ര തന്ത്രി രവീന്ദ്രൻ,മേൽശാന്തി മുണ്ടക്കയം പ്രസാദ് തന്ത്രി,ക്ഷേത്ര പ്രസിഡന്റ് എസ്.ചന്ദ്രമോഹനൻ സെക്രട്ടറി സി.എസ്.അജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.