തിരുവനന്തപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കരമന മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പാപ്പനംകോട് രാജപ്പൻ,നെട്ടയം മധു, ആര്യശാല സുരേഷ്, വെഞ്ഞാറമ്മൂട് ശശി, പോത്തൻകോട് പുരുഷോത്തമൻ നായർ, അനിൽ ഗുരുവായൂരപ്പൻ, എസ്.മോഹൻകുമാർ, എ. എസ്. ലുബൈദ്, പാലോട് രാജൻ, എച്ച്. എ. നൗഷാദ്, സണ്ണി ജോസഫ്, പെരുംപഴുതൂർ രവീന്ദ്രൻ, കാട്ടാക്കട ദാമോദരപിള്ള, പാളയം പത്മകുമാർ, പ്രശാന്തൻ ചിറയിൻകീഴ് തുടങ്ങിവർ സംസാരിച്ചു.