തിരുവനന്തപുരം:ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ക്രോസ് കൺട്രി മത്സരങ്ങൾ ഇന്ന് രാവിലെ 6.30ന് ശംഖുംമുഖത്ത് ‌ഡി.ജി.പി അനിൽ കാന്ത് ഫ്ളാഗ് ഓഫ് ചെയ്യും. ആൾ സെയിന്റ്സ്,ചാക്ക,പേട്ട,പാറ്റൂർ,വഞ്ചിയൂർ,ജനറൽ ഹോസ്പിറ്റൽ,ആശാൻ സ്ക്വയർ,പാളയം വഴി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കും. വിജയികൾക്കുള്ള മെഡൽ വിതരണവും നടക്കും.