
തിരുവനന്തപുരം: കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടത്തുന്ന 58ാമത് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഇന്ന് വൈകിട്ട് 4ന് മുഖ്യന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി,മന്ത്രി ആന്റണി രാജു,ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി,മേയർ ആര്യാ രാജേന്ദ്രൻ,മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു,എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സംസാരിക്കും.12 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.