
തിരുവനന്തപുരം: മനസിൽ ഇപ്പോഴും നോവലുകളുണ്ടെന്നും എഴുത്തിന്റെ ആ ലോകത്തേക്ക് തിരിച്ചുപോകാൻ തനിക്കാഗ്രഹമുണ്ടെന്നും ഡോ. ശശി തരൂർ എം.പി. അമ്യൂസിയം ആർട്‌സ് സയൻസും സ്വദേശാഭിമാനി കൾച്ചറൽ സെന്ററും സംഘടിപ്പിച്ച ‘കോഫീ വിത്ത് ശശി തരൂർ’ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു തരൂർ. ഐക്യരാഷ്ട്രസഭയിലേയും പിന്നീട് രാഷ്ട്രീയക്കാരനെന്നനിലയിലും വന്ന ഉത്തരവാദിത്തങ്ങളും തിരക്കുകളുമാണ് നോവലെഴുത്തിൽ നിന്ന് തന്നെ പിന്നോട്ടുവലിച്ചതെന്ന് തരൂർ പറഞ്ഞു. ഡോ. പി.കെ. രാജശേഖരൻ, ഡോ. അച്യുത് ശങ്കർ എസ്. നായർ, ഡോ. മേരി ജോർജ്, വിനോദ്സെൻ, അജിത് കുമാർ.ജി, അനു എസ്.നായർ, ഉമതൃദീപ്, സന്ദീപ് സേനൻ, വിനോദ് ആര്യനാട്, ഗീതാസുരേഷ് തുടങ്ങിയവർ പങ്കെടുത്തു.