തിരുവനന്തപുരം: ജില്ലയിലെ പ്ലസ് ടു, എസ്. എസ്.എൽ.സി പരീക്ഷാജേതാക്കളെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാനിധി പ്രതിഭാ പുരസ്കാരം നൽകി അനുമോദിക്കും. ഇന്ദിരാ ഗാന്ധി ഓഡിറ്റോറിയത്തിൽ രാവിലെ 11ന് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. എൻ. പീതാംബരക്കുറുപ്പ്, വി.എസ്.ശിവകുമാർ, കെ.മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, പി.കെ. വേണുഗോപാൽ തുടങ്ങിയവർ സംസാരിക്കും.