crime

ബാലരാമപുരം:ബാറിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകനായ തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരക്ക് സമീപം ബൈജു (46) മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.കുമാരപുരം ശ്രീചക്രത്തിൽ അനിൽകുമാർ,​അമരവിള ചെങ്കൽ ഊട്ടുവിള റോഡരികത്ത് വീട്ടിൽ സന്തോഷ്കുമാർ​,​ഊരൂട്ടമ്പലം കാരണംകോട് എസ്.ബി സദനത്തിൽ സുകുമാരൻ എന്നിവരാണ് അറസ്റ്റിലായത്.മാർച്ച് 22 ന് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ബാർ ജീവനക്കാർ ബൈജുവിനെ മർദ്ദിക്കുകയായിരുന്നു.മരണത്തിൽ ദുരൂഹത ആരോപിച്ച് ബൈജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.മർദ്ദനമാണ് മരണകാരണമെന്ന പൊലീസ് നിഗമനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.