
വെഞ്ഞാറമൂട് :നാടിന്റെ വികസനത്തിന്റെ മുഖമാണ് മികച്ച റോഡുകളെന്നും ഗ്രാമീണ റോഡുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും ഡി.കെ.മുരളി എം.എൽ.എ പറഞ്ഞു.വാമനപുരം പഞ്ചായത്തിലെ ഗ്രാമീണ നഗർ-മീതൂർ-അയണിക്കോണം റോഡിന്റെയും പൂവത്തൂർ-പമ്മത്തിൻകീഴ് റോഡിന്റെയും നിർമ്മാണോദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു ലഅദ്ദേഹം. അയണിക്കോണത്തും ദർപ്പക്കട്ടയ്ക്കാലും നടന്ന പരിപാടികളിൽ വാമനപുരം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷത വഹിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം,വൈസ് പ്രസിഡന്റ് എസ്.എം.റാസി,ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ.ബി.ഷറഫ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.