venja

വെഞ്ഞാറമൂട് : വാമനപുരം നദിയിൽ കാർഷിക ജലസേചന പദ്ധതി നടപ്പിലാക്കണമെന്ന് കർഷക സംഘം വെഞ്ഞാറമൂട് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലളിത ടീച്ചർ നഗറിൽ (ആലിയാട്) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കോലിയക്കോട് എൻ.കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് എം.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.എം.എസ്.ശ്രീവത്സൻ സ്വാഗതം പറഞ്ഞു.ഏരിയാ സെക്രട്ടറി ആർ.മുരളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ,ജില്ലാ ട്രഷറർ ഡി.കെ.മുരളി എം.എൽ.എ,സംസ്ഥാന കമ്മിറ്റി അംഗം ആർ.ജയദേവൻ,സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം,കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ജി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി എം.എസ്.രാജു (പ്രസിഡന്റ്),എം.എം.സാലി,വി.എസ് ആതിര (വൈസ് പ്രസിഡന്റുമാർ),ജി.രാജേന്ദ്രൻ (സെക്രട്ടറി),ആർ. കെ ജയകുമാർ,എസ്.എം റാസി(ജോയന്റ് സെക്രട്ടറി),കെ.ദേവദാസ്(ട്രഷറർ) തിരഞ്ഞെടുത്തു.