വിതുര:സി.പി.എം പൊന്മുടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻമുടിയിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. പഠനോപകരണങ്ങളും വിതരണം നടത്തി. സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ. മധു ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, പൊൻമുടി വാർഡ്മെമ്പർ ആർ. രാധാമണി,സി.പി.എം പൊന്മുടി ബ്രാഞ്ച്സെക്രട്ടറി ജി.ഗോപകുമാർ, യൂണിയൻ മേഖലാസെക്രട്ടറി കെ. വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.