വിതുര: വിതുര അക്ഷര ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാംസ്‌കാരികസദസും അനമോദനയോഗവും സംഘടിപ്പിച്ചു.തള്ളച്ചിറ സാംസ്‌കാരികനിലയത്തിൽ നടന്ന സാംസ്‌കാരിക സദസ് മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാ സെക്രട്ടറി ഡോ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.അക്ഷര പ്രസിഡന്റ് എം.മധുകുമാർ അദ്ധ്യക്ഷത വഹിച്ചു..മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ വിതുര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ശ്രീജിത്ത്,എസ്.ആർ.പ്രദീപ്, വി.ഗൗതമൻ എന്നിവരെ ഉപഹാരം നൽകി അനമോദിച്ചു.അക്ഷരസെക്രട്ടറി ആർ.രവിബാലൻ,തള്ളച്ചിറ വാർഡ്‌ മെമ്പർ എ.സിന്ധു,ജി.ജി.ജിജിത്ത് എന്നിവർ പങ്കെടുത്തു.