
വിതുര: ചായം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചായം ജംഗ്ഷനിൽ പുരസ്‌കാര സന്ധ്യയും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്. സതീശ്‌ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി. വിശിഷ്ഠസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽനേടിയ വിതുര സ്റ്റേഷൻ ഹൗസ് ഒാഫീസർ എസ്. ശ്രീജിത്തിനേയും, മുതിർന്ന പൗരൻമാരേയും ആദരിച്ചു. റസിഡന്റ്സ് സെക്രട്ടറി മണ്ണറവിജയൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,കെ.ജി.ബാബുവട്ടപറമ്പിൽ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. കൃഷ്ണകുമാരി, പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്. സഞ്ജയൻ,ചായം വാർഡ്മെമ്പർ ആർ. ശോഭനകുമാരി, പി. കേശവൻനായർ, പി. രാധാകൃഷ്ണൻനായർ, എസ്. രാധാകൃഷ്ണൻ, കെ. കേശവൻനായർ എന്നിവർ പങ്കെടുത്തു.