വിതുര:കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജൻമദിനം മധുരം വിളമ്പി ആഘോഷിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക്അൻസർ,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,എൻ.സുകുമാരൻകുട്ടി,ആർ.സുവർണകുമാർ, കട്ടക്കാൽഗോപി,എബ്രഹാം,ഷൈൻപുളിമൂട്,ചെല്ലപ്പൻപിള്ള,സുദർശനൻ, ബാബു എന്നിവർ പങ്കെടുത്തു.