ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര ഭൈരവീയാഗത്തിൽ മഹാശനീശ്വര ഹവനത്തിന് ആയിരങ്ങൾ സാക്ഷിയായി.ഇന്നലെ പുലർച്ചെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വിശ്വാസികൾ ശനിബാബയെ ദർശിക്കാനെത്തി.
മഹാശനീശ്വര ഹവനത്തിനായെത്തിയ രാജ്യാന്തര സൂര്യവംശി അഖാഡ സുപ്രീം ചീഫ് മഹാമണ്ഡലേശ്വർ ദേവേന്ദ്രർ സൂര്യവംശിക്ക് ഇന്നലേയും ഭക്തിനിർഭരമായ സ്വീകരണമാണ് ലഭിച്ചത്.ക്ഷേത്രത്തിൽ എത്തിയ ശനിബാബയെ ക്ഷേത്രഭാരവാഹികൾ പൂർണ കുംഭം നൽകി സ്വീകരിച്ചു.യാഗ ബ്രഹ്മൻ ഇന്റർനാഷനൽ ശനീശ്വര അഖാഡ അനന്ദ് നായർ,ക്ഷേത്ര തന്ത്രി രവീന്ദ്രൻ,മേൽശാന്തി മുണ്ടക്കയം പ്രസാദ് തന്ത്രി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.