
കടയ്ക്കാവൂർ:കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് വേണ്ടവിധം മരുന്നും ആംബുലൻസ് സേവനവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി.വാർഡ് മെമ്പർ പെരുങ്കുളം അൻസർ ഉദ്ഘാടനം ചെയ്തു.കടയ്ക്കാവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുധീഷ്,പ്രതിപക്ഷനേതാവ് സജി,വാർഡ് മെമ്പർ ജയന്തി സോമൻ,സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വാഴവിളാകം,മണ്ഡലം സെക്രട്ടറി അനു,അഫാർ അനി,കീഴാറ്റിങ്ങൽ അരുൺ,കീഴാറ്റിങ്ങൽ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.