വെള്ളനാട്:ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ആരോഗ്യ മേള ഇന്ന് രാവിലെ 9മുതൽ വൈകിട്ട് നാല് വരെ വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.മേളയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.