sammohanam

വിതുര:സമ്മോഹനത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടിയുടെ ഭാഗമായി തൊളിക്കോട് വിനോബാനികതൻ ആശ്രമത്തിലെ പരിവ്രാജിക എ.കെ.രാജമ്മയെ ആദരിക്കുകയും മാതൃവന്ദനം നടത്തുകയും ചെയ്തു.സമ്മോഹനം ചെയർമാൻ വിതുരശശി,ജനറൽകൺവീനർ പിരപ്പൻകോട്സുഭാഷ്,കൺവീനർ തെന്നൂർനസീം,കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,ജോസ്‌ജോസഫ്,സജീവ്‌ മേലേതിൽ,ഇ.എ.ഹക്കീം,കേശവൻനായർ,ക്രിസ്തുഹരി എന്നിവർ പങ്കെടുത്തു.വിനോബാനികേതൻ ആശ്രമത്തെ മഹാസ്ഥാപനമാക്കി മാറ്റണമെന്ന് പരിവ്രാജിക എ.കെ.രാജമ്മ അഭിപ്രായപ്പെട്ടു.